Monday 22 August 2011


തനിയാവര്‍ത്തനം  











കണ്ടിരുന്നു ഞാനാ പാത വക്കിലെന്നും 
കയ്യില്‍ ഭിക്ഷാ പാത്രവുമായലയുന്നൊ- 
രാരോമല്‍ പെണ്‍കിടാവിനെ ....... 
നനഞ്ഞൊട്ടിയ കവിളും കാറ്റില്‍ഇളകിയാടും വരണ്ട 
മുടിനാരിഴകളും കനിവ് തേടും മിഴിയിണ കളുമായവള്‍ 
നീട്ടിയെന്‍റെ നേര്‍ക്കായി ഭിക്ഷാ പാത്രം ...... 
ഒരു നാണയത്തുട്ടവള്‍ക്കായ്‌ നല്‍കി 
തിരിഞ്ഞു നടന്നിടുമ്പോള്‍ .. 
കണ്ണ്നീരിനാലെന്‍ കാഴ്ച മങ്ങിപ്പോയി .. 
സംവത്സരങ്ങള്‍ കഴിഞ്ഞുപോയ്‌ .. 
അലസമായൊരു യാത്രയ്ക്കിടയില്‍ .. 
എന്‍ മിഴിയുടക്കിപോയ് 
കൈക്കുഞ്ഞുമായ് ഭിക്ഷ യാചിച്ചിടും 
യൌവ്വനമിനിയും എത്തിടാത്തൊരു 
പെണ്‍ രൂപത്തില്‍ ... 
ഇനിയാ കൈക്കുഞ്ഞും വളര്‍ന്നിടും 
യൌവ്വനമെത്തും മുന്‍പേ 
അവളിലും കഴുകന്റെ നോട്ടം പതിച്ചിടും... 
അനന്തമായോരീ പേയൊഴുക്കില്‍.. 
കാല ചക്രം തിരിയുകയാണെന്നും.. 
ഒരു തനിയാവര്‍ത്തനം കണക്കെ ..... 

No comments:

Post a Comment