വിധി ഒരു മൗനനദിയാണ്,
നമ്മളറിയാതെ ഒഴുകിക്കൊണ്ടിരിക്കുന്ന…
ചിലപ്പോൾ പൂക്കളുടെ സുഗന്ധമായി,
ചിലപ്പോൾ കണ്ണീരിന്റെ ഉപ്പായി.
നാം വരയ്ക്കുന്ന സ്വപ്നങ്ങൾക്കപ്പുറം,
അതിന് സ്വന്തമായി ഒരു ചിത്രമുണ്ട്.
നാം നടക്കണമെന്ന് ആഗ്രഹിക്കുന്ന വഴികൾക്കുമപ്പുറം....
അതിന് സ്വന്തമായി ഒരു യാത്രയുണ്ട്.
കണ്ടുമുട്ടേണ്ടവർ കണ്ടുമുട്ടും,
പിരിയേണ്ടവർ പിരിഞ്ഞുപോകും.
നഷ്ടങ്ങൾ എന്നത് ശൂന്യതയല്ല,
ഒരിക്കൽ ഹൃദയം നിറച്ചിരുന്ന
സ്നേഹത്തിന്റെ തെളിവുകളാണ്.




